Pages

Subscribe:

Just a test caption

Saturday, December 21, 2013

നീസ വെള്ളൂരിന്റെ കവിതകൾ

ആത്മാർപ്പണം

കടൽക്കാറ്റിൻ നൊമ്പരം
കരളിലേതോ കിനാവിന്റെ
നഷ്ട സ്മൃതികളുണർത്തുന്നു
ആർത്തുയരും തിരമാലകണക്കെ
ആലംബമറ്റവൾ ഞാൻ

പ്രക്ഷുബ്ധമായ് തീരും മനസ്സിൽ
മായാക്കിനാക്കൾ തന്നിലുണ്ടതോ-
പ്രതീക്ഷതൻ മണിമുത്തുകൾ
എങ്ങോ കളഞ്ഞുപോയ
മുത്തുകൾ തേടി
ജീവിതം ഹോമിച്ചു ഞാൻ

അവയെല്ലാമെൻ കൈയിൽ
വന്നു ചേർന്നിരുന്നെങ്കിൽ
ഒരു പുത്തൻ ജീവിതം
ആഗ്രഹിച്ചു ഞാൻ

കടലമ്മേ നീയെന്നെ സ്നേഹിച്ചു പാലിച്ചു
എൻ ബാല്യം ഞാൻ നിന്റെ കരങ്ങളിലർപ്പിച്ചു
പക്ഷെ  നീ ചെയ്തതു ചതിയല്ലെയോ - എന്റെ
ഉറ്റവരെ നീ നിന്നിലലിയിച്ചുവോ..
അനാഥയെന്ന വാക്കെത്ര ഭീകരമെന്നുഞാൻ
അറിയുന്ന്ഉ നെഞ്ചകം വേദനയിലമരുന്നു
സുന്ദരനൗകയാമെന്നുടെഭവനമാം
പൂങ്കാവനം നീ തച്ചുതകർത്തുവോ...

ഓർക്കുവാൻ അശക്തയാണോ വാക്കുകൾ
സുനാമിയെന്ന ഭീകരദിനമോർമ്മയായ്
ശലഭങ്ങൾ പാറിയ എന്നന്തരീക്ഷവും
ഊറ്റിക്കുടിച്ചിട്ടിന്നെൻതു നേടിനീ..

വിശ്വസിക്കവയ്യ
നീതന്നെയോ കലിന്റെ മക്കളെ
അനാഥരാക്കിയത്...
നിന്റെതീരം തിമിർത്ത കുരുന്നിനെ
നീതന്നെയോ ബലിക്കല്ലിലടിച്ചത്

എന്റെ വീടിന്ന്
ആത്മാക്കളില്ല - എന്നെ
മാത്രമെന്തിനു നീ ബാക്കി വെച്ചു..
അനാഥവേദന പേറുവാനീകൊച്ചു
പെൺകൊടി ഞാനെന്തു തെറ്റു ചെയ്തു..

പൊന്നുഷസ്സിൻ ചിരി
നിന്മാറിൽ പരക്കുമ്പോൾ
ഒന്നു നീ പറയുമോ
ചതിക്കില്ലെന്നൊരു വാക്ക്.....


...നീസ വെള്ളൂർ...